തിരുവനന്തപുരം: കേരളത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ആലപിച്ച വന്ദേമാതരത്തെ ചൊല്ലി മുൻ മന്ത്രി പി എ മുഹമ്മദ് റിയാസ് നടത്തിയ പരാമർശങ്ങൾ അത്യന്തം ദൗർഭാഗ്യകരവും അപലപനീയവുമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി.
രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തോടും ദേശാഭിമാന വികാരങ്ങളോടും ചേർന്നു നിൽക്കുന്ന വന്ദേമാതരത്തെ പോലും മതപരമായ കണ്ണാടി ധരിച്ച് കാണാനുള്ള ശ്രമമാണ് നടത്തിയിരിക്കുന്നത്.ദേശീയ വികാരങ്ങളോട് ആദരവില്ലാത്ത ചില തീവ്രവാദമൗലികവാദ നിലപാടുകൾക്ക് മുന്നിൽ സിപിഎം നിരന്തരം വഴങ്ങിക്കൊടുക്കുന്ന സമീപനത്തിന്റെ തുടർച്ചയാണ് ഈ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു.